Posts

Showing posts from 2016

ലയനം

തീ തീയിനോട് ചേരുമ്പോൾ അതിരുകൾ ഇല്ലാതെ ഒന്നാകുന്നു, ജലം ജലത്തോട് എന്ന പോലെ, കാറ്റ് കാറ്റിനോട് എന്ന പോലെ. ഇമ്മിണി വല്യ ഒന്ന് പോലെ അവയും വലുതാകുന്നു, കൂടുതൽ കരുത്താർജ്ജിക്കുന്നു. വരമ്പുകളില്ലാതെ ആത്മാവ്‌ ആത്മാവിൽ അലിയണം.

അന്തരം

Image
പിരിഞ്ഞതിൽ പിന്നെ കൂട്ടിമുട്ടലുകളെല്ലാം വേദനാജനകം ആയിരുന്നു. കണ്ണുകളുടക്കാതെ, ഒന്നും ഉരിയാടാതെ, നിഴലുകൾ പോലും തമ്മിൽ തൊടാതെ. ഓർമ്മത്തടങ്ങൾ പോലും കടലുകൾക്കിരുകരയായി മാറിപ്പോയി, കോടിയിൽ ഒന്നു മാത്രമായി.

യുദ്ധം

വിങ്ങുന്ന ഹൃദയവും തൂങ്ങിയാടുന്ന കണ്ണുകളും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്‌, ഉറങ്ങുവാനുള്ള എന്റെ സ്വാതന്ത്രത്തിന്റെ മേലുള്ള അവകാശത്തിനായി. മയങ്ങി തുടങ്ങുന്ന കണ്ണ...

ക്ഷമാപണം

Image
പാലിയേറ്റീവ്‌ കേയർ വാർഡിന്റെ ഒരറ്റം തേടി നടക്കുമ്പോളും എന്തിനായിരിക്കും അവർ കാണണം എന്നു പറഞ്ഞതെന്ന് എനിക്ക്‌ തീർച്ചയില്ലായിരുന്നു. മനസിൽ അവ്യക്തമായ ഒരു രൂപം മാത്രം. മറന്നു കളയാൻ എളുപ്പമായിരുന്നു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു താൻ അവർക്ക്‌ നൽകിയ വില. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിലേക്ക്‌ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ സ്വയം പറിച്ചുനട്ട നാളുകൾ. വീട്ടിൽ നിന്നു മാറിനിൽക്കായ്കയില്ല. എങ്കിലും ഇത്രയും ദൂരെ ആദ്യമായായിരുന്നു. പരിചയമുള്ള കുറച്ച്‌ പേരോട്‌ സംസാരിച്ച്‌ വെച്ചിരുന്നു. അതിൽ ഒരാൾ താമസസൗകര്യവും ശരിയാക്കിയിരുന്നു. അങ്ങനെ ബസ്സിറങ്ങി ചുറ്റും കൂടിയ ഓട്ടോചേട്ടന്മാരിൽ ഒരാളെയും എടുത്ത്‌ അവൻ തന്ന അഡ്രസിൽ എത്തിപെട്ടു. അവന്റെ കൂടെ തന്നെയാണു നിൽക്കേണ്ടത്‌. കോളിംഗ്‌ ബെല്ലടിച്ചു. വാതിൽ തുറന്നു. ഒരു സ്ത്രീ. "മനു?", ഞാൻ ചോദിച്ചു. അവരുടെ മുഖത്തെഴുതിവെച്ച ചോദ്യചിഹ്നം കണ്ടപ്പോൾ ഊഹിച്ചു, ഫ്ലാറ്റ്‌ മാറി. ഒരു സോറിയും പറഞ്ഞ്‌ ഞാൻ ഇറങ്ങി. അവനെ വിളിച്ചു. തൊട്ടപ്പുറത്തു തന്നെയായിരുന്നു റൂം. വീട്ടിലേക്കും പിന്നെ കവിതയേയും വിളിച്ച്‌ എത്തീന്നു പറഞ്ഞു. ബാഗ്‌ ഒക്കെ ഒരു ഭാഗത്ത്‌ ഒതുക്കി ...

പറിച്ച്‌ നടൽ

നെഞ്ചിൽ ആഴ്‌ന്നിറങ്ങിയ വേരുകൾ ആണ്‌ നിന്നെ കുറിച്ചുള്ളതെല്ലാം. അതൊരു പെരുംവൃക്ഷമാ- യിങ്ങനെ നിലകൊൾകെ എങ്ങിനറുത്തു മാറ്റും? കടക്ക്‌ വെട്ടിക്കരിക്കണോ, അതോ, ചന്ദനമീ...

കുന്തിരിക്കം

Image
അവന്റെ മുറിയിൽ എത്ര തവണ ചെന്നിട്ടുണ്ടെന്ന് ഓർമ്മയില്ല. ചിലപ്പോൾ പുസ്തകങ്ങളും പാട്ടുകളും എടുക്കാൻ, കൊടുക്കാൻ. ചിലപ്പോൾ കൂട്ടിനു ആരെങ്കിലും ഉള്ളപ്പോൾ. ചിലപ്പോൾ നേരിൽ കണ്ട്‌ മിണ്ടാതെ വയ്യെന്നാകുമ്പോൾ. ചിലപ്പോൾ വെറുതെ ഇരിക്കുമ്പോൾ രസം തോന്നി കയറി ചെല്ലും. പ്രതീക്ഷിക്കാതെ ചെല്ലുമ്പോൾ ദേഷ്യപ്പെടും. എന്നാലും കണ്ണുകളിൽ മയക്കുന്ന തിളക്കം കാണാം. ആ മുറിക്ക്‌  എന്തു മണം ആണെന്നു പലവട്ടം ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. എന്നാലും അവനെ പറ്റി ആലോചിച്ചിക്കുമ്പോഴെല്ലാം ആ മണം ചുറ്റിലും നിറഞ്ഞു. പല പല അത്ഭുതവസ്തുക്കൾ നിറച്ച്‌ വെച്ച ഒരു കൊച്ചു മുറി. നാടൻ പിച്ചാത്തി, ഇരുട്ടിലും കാണാവുന്ന തരം മിലിറ്ററി മോഡൽ ബൈനോക്കുലാർ, വടിവാൾ, സ്വിസ്സ്‌ നൈഫ്‌ തുടങ്ങി പലതും. വലിച്ച്‌ തീർത്ത സിഗററ്റ്‌ പായ്ക്കറ്റുകൾ ഒരു മൂലക്കെ കൂട്ടിയിട്ടിട്ടുണ്ടാകും. കൂട്ടത്തിൽ ഉരച്ച്‌ തീർത്ത റീച്ചാർജ്ജ്‌ കൂപ്പണുകളും. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. ടോൾസ്റ്റോയുടേയും തകഴിയുടേയും കുഞ്ഞുണ്ണിമാഷിന്റേയും ഒക്കെ ഇടയിൽ കിടന്ന് ഉറങ്ങാൻ വല്ലാത്ത സുഖമാണത്രെ! 3-4 കൊല്ലം മുന്നേ കെട്ടിവെച്ച വീഞ്ഞ്‌ ഒരു ഈസ്റ്ററിനു പൊട്ടി...

I for Infinite

Image
While past would be a pain, that burdens the heart and the wandering thoughts, know that present is a gift that we share in smiles and tears with the moment now. And the future, it will gleam so brightly, with infinite paths paved with infinite hopes and dreams which be the leading lights on the way.

ആശംസ

നിനക്കു കൈമോശം വന്നെന്നു കരുതുന്ന നിന്റെ സ്നേഹം, നീ പകർത്തിക്കാത്തിരുന്ന പാനപാത്രം. അതു മുത്തിക്കുടിച്ച്‌, പകുതി നിനക്കു നേരെ നീട്ടാൻ ഒരാൾ വരട്ടെ. പാതിയിൽ എഴുതി...

B for Bee

When I met you for the very first time, you were like a bee; the bee, that goes from flower to flower to find that long lost taste, of his long lost love; until you met the spices I hid in my eyes.

L for Lover

Image
He called me his lover, And the sweet smell that arose As I rested on his chest Reminded me that He was mine too. We were two souls, Lost in love, Never to be found again By anybody else.

പരിശുദ്ധ പ്രണയം

Image
ദുഖവും നീയേ, സുഖവും നീയേ, പ്രാണവായുവിൽ പോലും നീയേ സഖീ.. കാണുന്നതും നീയേ, കണ്ണടച്ചാലും നീയേ, എല്ലം എല്ലാം നീ മാത്രം സഖീ.. *മറ്റാരുമില്ലെങ്കിൽ.

മരണത്തിൻറെ ബാക്കിപത്രം

Image
മരണം പടിവാതിൽ കടന്നു പോകുമ്പോൾ തനിച്ചാകുന്നത്‌ ബാക്കിയുള്ളോരാണ്‌. വരാന്തയുടെ ഏകാന്തതയിൽ ധ്യാനമിരിക്കുന്ന ഒഴിഞ്ഞ കസേര. വായിക്കാൻ ആളില്ലാണ്ട്‌ മുറ്റത്തെ മഴ നനയുന്ന പത്രം. ഉണ്ണാതെ കാത്തിരിന്നിട്ടും ആരുമെത്താതെ ഊൺ കഴിക്കാൻ മറന്ന അകത്തളത്തിലെ തീൻമേശ. എന്നേക്കുമായി കാഴ്ച മങ്ങിയ ആ പഴഞ്ചൻ കണ്ണട. പടിവാതിലിൽ വന്നെത്തിനോക്കാൻ മടിച്ച്‌, ക്ഷീണിച്ച്‌ ഒരാൾ കട്ടിലിൽ ചുരുണ്ട്‌ ഒരു മൂലക്കെ. ഇരുട്ടിൽ മിന്നിമറയുന്ന നഷ്ടസ്വപ്നങ്ങൾക്ക്‌ നടുവിൽ ഞെട്ടിയുണരുന്ന ഉറക്കം. നിലച്ച വിളികൾ, പേരു ചൊല്ലി വിളിച്ചാൽ ഉത്തരം തരാത്ത ശൂന്യത. പിന്നെ, സ്നേഹത്തിന്റെ നിഴൽ പറ്റി അങ്ങിങ്ങായി കുറച്ച്‌ ജീവനുകൾ.

The Urge

Image
I am so unsure if my urge to run away from them took birth from their indifference towards me. Or is it from their relentless attempts to tame the wild wind in me? Alas! If only they knew how much I want to be that wind, which gusts through the fields, splashes the waves, makes beautiful ripples in the lakes. Did my urge emerge Out of their polite requests that I should be more like her and her and her, and less like me? The urge grows stronger. One day, I will be them, their indifference reflecting back. That would be the day my urge set me free, free as the wind.

ലഹരി

Image
ചിന്തകളിൽ പടർന്ന ലഹരിയിലാണ്ടു ഞാനീ ലോകവും കഴിഞ്ഞ്‌ പരലോകം കണ്ടൂ.. ചിന്തിച്ചു ചിന്തിച്ചു കാടുകേറാനിവിടെ കാടില്ല, ചിറകുകളിലേറി പറന്നു കയറാൻ നനുത്ത മഞ്ഞുമലകൾ മാത്രം. ആ തണുപ്പിലും ജ്വലിക്കുന്ന ചിന്തകൾ നൽകിയ തീയിൽ അലിഞ്ഞു ഞാൻ വെണ്ണീറായി. പുതിയ ചിന്തകളേ തേടി ലഹരിയും പറന്നുപോയി.

The Dreamer

Image
I dreamt that we were walking On the golden sands, Wind in our hairs And fire in our hearts. I dreamt that we were walking Hands in hands, Side by side. I dreamt that we were walking, Smiling at each other, Finding our whole world In each other. I dreamt that we were walking, The space between us Filled with words and meaningful silence. I dream that we were walking Into being one. I dreamt. And then I woke up.

The Living Dead

Image
When life seems too hard to endure, And death seems too hard to accept, we become the living dead. Emotionless; we've had enough for a lifetime already in our baggage. The line becoming thinner each day; I am losing the grip over my reality. Living hurts just me; Ghosts of past, present and future haunting me in circles. Faces of those, who were once the core of my life. Guilt over sins not mine. Or were they? Death could bring misery to not many, but a few around me. But, their pain could kill me another million times. If the mask on my face could put a smile on their faces, and happiness in their hearts, I will choose to live with the mask; the mask which hides the rotten corpse of mine.

വർത്തമാനം

Image
മരണം ആണ് യാഥാർത്ഥ്യം. അതൊരു ശരം കണക്കെ ഹൃദയത്തിൽ കൊള്ളുന്ന നിമിഷം നമ്മൾ സത്യത്തെ തിരിച്ചറിയുന്നു. കണ്ണടച്ചു തുറക്കും മുൻപ്‌ മോഹങ്ങളും മോഹവാഗ്ദാനങ്ങളും തച്ചുടച്ച്‌  അത്‌ കടന്നു പോകുന്നു, തന്റെ സാന്നിധ്യം അറിയിച്ച്‌ കൊണ്ട്‌. പ്രതീക്ഷകളാൽ തീർത്ത  ആകാശഗോപുരങ്ങളിൽ ജീവിക്കുന്ന മനുഷ്യനെ ഭൂമിയിലേക്ക്‌ വലിച്ചിടുന്നു അവന്റെ ചുറ്റിലുമുള്ള  ഓരോ മരണവും. നാളേക്കായി വേണ്ടി ഇന്നു മരിച്ച്‌ ജീവിക്കുന്നവർക്കറിയില്ല നാളെ അവർക്കായി കരുതി വച്ചിരിക്കുന്നത്‌  മരണം ആണെന്ന്. ഇന്നലെ ആറ്റിലെറിഞ്ഞ നാണയത്തുട്ടാണ്.  നാളെ ഒരു പകൽ കിനാവും. ഇന്നു മാത്രമാണു എനിക്ക്‌ ജീവിക്കുവാനുള്ളത്‌, ഒന്നും ബാക്കി വെക്കാതെ.