ആശംസ
നിനക്കു കൈമോശം വന്നെന്നു കരുതുന്ന
നിന്റെ സ്നേഹം,
നീ പകർത്തിക്കാത്തിരുന്ന
പാനപാത്രം.
അതു മുത്തിക്കുടിച്ച്,
പകുതി നിനക്കു നേരെ നീട്ടാൻ
ഒരാൾ വരട്ടെ.
പാതിയിൽ എഴുതിവെച്ച കവിതകൾക്കു
പൂർണ്ണത നൽകുവാനൊരാൾ.
വക്കൊടിഞ്ഞ വാക്കുകൾ
രാകിമിനുക്കി, മധു പകരാനൊരാൾ.
വഴുതി വീണ നോട്ടങ്ങൾക്ക്
മറുകണ്ണെറിയാനൊരാൾ.
ഒരാൾ വരട്ടെ.
Comments
Post a Comment