Posts

Showing posts from March, 2013

വാനപ്രസ്ഥം

Image
ഇലകൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലൂടെ നീങ്ങി, ശരത്കാലം വന്നണയുന്നതും- കാത്തു നിൽക്കവേ, മഞ്ഞുപോൽ പടർന്നുകയറുന്നുവോ എന്നുള്ളിലും നൊമ്പരം? കല്ലായ ഹൃദയത്തിൻ ഭാരമോ, അതോ, ചുമലിൽ വെക്കപെട്ട ഭാണ്ഡമോ? അറിയില്ല. വിടവാങ്ങുന്നു ഞാൻ, പാണ്ഡവനായി. കൊഴിഞ്ഞുവീണ ഓർമകൾ മാത്രമാണെന്റെ ജീവൻ എന്നോർത്ത് വിലപിക്കാൻ സമയമില്ല. പോകുന്നു ഞാൻ ദൂരേ ദൂരേ.. കണ്ണെത്തത്തൊരു മൂല തേടി, ഏകനായ്.

നിത്യപ്രണയം

എന്നും ആദ്യം എന്നെ വിട്ടുപിരിയുന്നത് നീയാണ്. അവസാനം എന്നിലേക്ക് തിരികെ വരുന്നതും നീ തന്നെ. ഇരുളിന്റെ മറപറ്റിയുള്ള നിന്റെ വരവ്, ഞാനതു കാത്തിരുന്നു. നീ വരാൻ വൈകുന്ന രാവുകളെണ്ണി; നിന്നെ പിരിയാതിരിക്കാനുള്ള വഴികൾ തേടിയലഞ്ഞു. നിന്റെ വരവ് ഈ ലോകത്തെ കീഴടക്കുമ്പോഴും ഇടയ്ക്ക് നീയെന്നെ മാറ്റിനിർത്തി, എന്റെ മനസ്സിൽ മറ്റുള്ളവർക്ക് ഇടം നൽകി. അവർ നിന്റെ വരവിനെ തടഞ്ഞു. ഞാനെത്ര മാത്രം നിന്നെ ആഗ്രഹിച്ചുവോ, അത്ര മാത്രം നീ എന്നിൽനിന്നകന്നു. അസൂയപൂണ്ട നോട്ടത്തിൽ ഭയക്കാതെ നീ എന്നെ പിരിയാൻ മടിച്ച നാളുകൾ പോയിമറഞ്ഞിരിക്കുന്നു. ഇന്നു നീ നിർബന്ധപൂർവം എന്നിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. എന്നെ നിന്നിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു. എങ്കിലിതാ, നിന്നെ പിരിയാതിരിക്കാനുള്ള വഴി എനിക്ക് തുറന്നുകിട്ടിയിരിക്കുന്നു. നീ പോലുമറിയാതെ നിന്നെ ശാശ്വതമായ ഒരാലിംഗനത്തിൽ പുതയുവാനുള്ള വഴി. അതേ, നിദ്രയെന്ന സ്വർഗീയാനുഭൂതിയായ നിന്നെ എന്റെ നിത്യപ്രണയത്തിലേക്ക് വലിച്ചഴയ്ക്കുവാനുള്ള ഒരേ ഒരു വഴി.

Wrath

As her tears kissed her feet, the  World stood still; Then a sudden outburst. Her wrath, the roaring waters crossing the horizon. Her wrath, the plundering storms forcing down. Her wrath, the shattering quakes holding up. The wrath of Mother Nature.

City

Image
My City. There are so many Ways. Good ones. Bad ones. All you need to know is Where you want to reach. Shortcuts, Roadblocks, Traffic, Potholes, U-turns, Bridges. They could show you Your passion. So, I keep walking, Walking and walking. To my dreams.