വാനപ്രസ്ഥം

ഇലകൊഴിഞ്ഞ ശിശിരത്തിൻ
മടിത്തട്ടിലൂടെ നീങ്ങി,
ശരത്കാലം വന്നണയുന്നതും-
കാത്തു നിൽക്കവേ,
മഞ്ഞുപോൽ പടർന്നുകയറുന്നുവോ
എന്നുള്ളിലും നൊമ്പരം?
കല്ലായ ഹൃദയത്തിൻ ഭാരമോ,
അതോ, ചുമലിൽ വെക്കപെട്ട ഭാണ്ഡമോ?
അറിയില്ല.
വിടവാങ്ങുന്നു ഞാൻ,
പാണ്ഡവനായി.
കൊഴിഞ്ഞുവീണ ഓർമകൾ
മാത്രമാണെന്റെ ജീവൻ
എന്നോർത്ത് വിലപിക്കാൻ
സമയമില്ല.
പോകുന്നു ഞാൻ
ദൂരേ ദൂരേ..
കണ്ണെത്തത്തൊരു മൂല തേടി,
ഏകനായ്.

Comments

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി