ബാക്കി

നാം ആഗ്രഹിക്കുന്നതൊക്കെയും ജീവിതം നൽകണം എന്നില്ല. ആ നിരാശകളിൽ നിന്ന് പൊലിയുന്നത് ജീവിതത്തിനോടു തന്നെയുള്ള അടങ്ങാത്ത ഭ്രമമാണ് ; ഇനിയെന്തിനു എന്ന തോന്നലുകൾ ആണ്.



ബാക്കി

ഹൃദയത്തിന്റെ ഭാഷയിൽ
നന്ദി പറയാൻ
എനിക്കറിയില്ല.
കാരണം,
എനിക്കങ്ങനെയൊന്നില്ല.
എപ്പൊഴോ,
ആർക്കൊക്കെയോ വേണ്ടി
ഞാനതു വിറ്റു തുലച്ചു.
അതിലൊട്ടു ഖേദമില്ല
താനും.
തീരാക്കടമായി നിൽക്കുന്നതോ
മറ്റുള്ളോർ എന്നിൽ നിറച്ച
സ്നേഹവും വിശ്വസവും.
അതു തീർക്കാനെന്റെ
ആയുസിന്നേടുകൾ
തികയുന്നതുമല്ല.
എണ്ണപ്പെട്ട ദിനങ്ങളിൽ
ഇനിയും എണ്ണിത്തീരാത്ത കടങ്ങളുമായി
എരിഞ്ഞടങ്ങാനുള്ള
കാത്തിരിപ്പു മാത്രമാണിനിയെന്നിൽ
ബാക്കി.

Comments

  1. നന്നായി എഴുതി... ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.
    ആശംസകൾ

    ReplyDelete
    Replies
    1. ഇനിയും ഇവിടെ കുത്തിക്കുറിക്കുന്നതൊക്കെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി.

      Delete
  2. കുറ്റബോധം നിറഞ്ഞിരിക്കുന്നു വരികളില്‍.. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഇനിയും ഇവിടെ കുത്തിക്കുറിക്കുന്നതൊക്കെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി.

      Delete
  3. നന്ദി.ഇനിയും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain