Posts

Showing posts from 2012

Spirit: The Movie

Image
സ്പിരിറ്റ് കണ്ടു. ഒരു നല്ല ചിത്രം. കണ്ടുമറന്ന കുറേ കുടിയന്മാരെ വീണ്ടും ഓർത്തു. A movie which made me think a bit, with small but interesting things happening around. Especially the scene where he wakes up sober and walks out to get a glimpse of the beauty around him which he had not noticed for a long time. A simple, beautiful movie. പിന്നെ,നല്ല കുറേ പാട്ടുകളും. അതിൽ ഏറെ ഇഷ്ടപെട്ട ഒരു കവിത: മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. ഒരു ചുമ്പനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി.. പറയാത്ത പ്രിയതരമായൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി.. വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിൻ ഇരുപുറമായി.. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. സമയകല്ലോലങ്ങൾ കുതരുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ.. ഒരു മൗനശില്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി.. ഒ

ഗോളം

Image
ചിലപ്പോളൊക്കെ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടലുണ്ടാകും നമ്മുടെ ഉള്ളിൽ. എന്തുകൊണ്ട് എന്ന് ഒരു നൂറുവട്ടം സ്വയം ചോദിച്ചാലും ഉത്തരം കിട്ടാത്ത കുറേ ചോദ്യചിഹ്നങ്ങൾ.  എല്ലാം അടക്കിവെച്ച്, ഉള്ളിന്റെ ഉള്ളിലെ ആ നൊമ്പരങ്ങളെയും അതിമോഹങ്ങളെയും മാറ്റിനിർത്തി, ആർക്കോ വേണ്ടി എന്ന പോൽ നാം ജീവിച്ചു തീർക്കുന്നു. ഗോളം ഉരുണ്ട ഭൂമിയിൽ പരന്ന മനസ്സുമായി നാം ജീവിക്കുകയാണ്. കാലടിയിലെ മണ്ണ്  ഒലിച്ചു പോകുമ്പോഴും ആകാശത്തിന്റെ അനന്തത കണ്ടു നാം സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു. ഒടുവിൽ, തുരുമ്പെടുത്ത ഒരു വീണക്കമ്പി പോലെ ആ സ്വപ്നങ്ങളുടെ ഓരോ നൂലിഴയും പൊട്ടിത്തകർന്നു തീരുമ്പോൾ നാം തീരിച്ചറിയും, നമ്മുടെ മനസ്സും ഒരു ചെറിയ ഗോളമാണെന്ന്; എല്ലാ ആശങ്കകളും, നിരാശകളും, തീർത്താൽ തീരാത്ത മോഹങ്ങളും വീർപ്പുമുട്ടുന്ന ഒരു അടഞ്ഞ സ്ഫടികഗോളം.

ശവം

Image
മരണഭീതിയില്ല, മരിച്ച മനസ്സുമായി ജീവിതം. മരിക്കാതെ, മരിച്ചു ജീവിച്ചു തീർക്കുന്ന കടമകൾ. എന്റെ തലക്കുമേൽ ഉയർത്തപ്പെട്ട വാളാൽ സ്നേഹം ചൊരിയുന്നവർക്ക് എന്റെ മേലുള്ള അവകാശം. അവർക്കായെന്റെ കടമ. ജീവച്ഛവം പോലെ എന്തിനിങ്ങനെയെന്ന് ചിന്തിക്കാഞ്ഞിട്ടല്ല, ചിന്തിക്കാതിരിക്കാൻ നോക്കിയിട്ടാണു. മരിച്ച മനസ്സിൽ മരിക്കാതെ കിടക്കുന്ന ഓർമകളാൽ തീർക്കുന്നു ഞാനെൻ കുഴിമാടം, എന്നേക്കുമായ്.

The World of Unwanted

Image
Every morning, we wake up from our incomplete dreams to reality. Reality always need not be what we see or sense. Because others are also good at faking things. The one you think is your best friend might be the one who actually hates you the most. But, they hide it so beautifully. The one you think is the man of your dreams might actually be thinking how he could get rid of you. Unbelievable, but not impossible. The one you think is the last person who would care a damn about what may come of you might be the one who actually cares the most about the things in your life. Never thought about it that way? Start thinking. So, how do you know those people who actually want you or need you to be with them? Whom you could trust enough to share your life with? Little joys,   quite  tears and   STFU moments  , anything and everything about you? Is there a way to know them? Like, do they carry those small flash cards saying "I like you", "You are awesome" and &q

വീണ്ടും

Image
എഴുതാൻ വാക്കുകളില്ല, മനസ്സും. രണ്ടായി പിരിഞ്ഞ  വഴിയിൽ അവരെന്നോട് വിട പറഞ്ഞു. ഇനി കാണുമോ എന്ന് അറിയില്ല. വിട പറയാൻ പോലും ഒരു വാക്ക് ബാക്കി വെയ്ക്കാതെ... ഇനിയും കാണുമായിരിക്കും, അല്ലെ? ഭൂമി ഉരുണ്ടതാകുന്നു.

An Introduction - Kamala Das

Image
A "confessional" poet, Kamala Das' s poems always portrait powerful feminist images, focusing on critiques of marriage, motherhood, women's relationships to their bodies and power over their sexuality, and the roles women are offered in traditional Indian society. Her provocative poetry has seldom produced lukewarm responses. One of her poems that I can't help reading over and over again: An Introduction - Kamala Das I don’t know politics but I know the names Of those in power, and can repeat them like Days of week, or names of months, beginning with Nehru. I amIndian, very brown, born inMalabar, I speak three languages, write in Two, dream in one. Don’t write in English, they said, English is Not your mother-tongue. Why not leave Me alone, critics, friends, visiting cousins, Every one of you? Why not let me speak in Any language I like? The language I speak, Becomes mine, its distortions, its queernesses All mine, mine alone. It is half E

അനുഭൂതി

Image
നീയെനിക്കെന്തായിരുന്നെന്നു എനിക്കു തീർച്ചയില്ല. പ്രണയമായിരുന്നോ? അതോ, പ്രണയം പോലെ മറ്റെന്തെങ്കിലും... എന്തുമാകട്ടെ, നീയകന്നു മാറവേ, നെഞ്ചിൽ തറഞ്ഞ മുള്ളുകൾ ബാക്കി. നീ പോയതറിയാതെ എന്റെയുള്ളിലെ ഒഴിഞ്ഞ മൂല. ശൂന്യത. അന്തമില്ലാത്ത വിമൂകത. അതിലൊരു ഏകാന്ത ബിന്ദുവായി ഒതുങ്ങുന്നു ഞാൻ, മൂകമായ്. പ്രണയം പാപമാണ്‌, ദൈവീകമായ പാപം. പക്ഷേ, നീയെനിക്ക് പ്രണയമായിരുന്നില്ല. അതിനപ്പുറം ഏതോ വികാരം, ഒരനുഭൂതി. ആ അനുഭൂതിയിന്ന് വിഭൂതിയായി മാറുമ്പോൾ, അനന്തമായ ഇരുട്ട് മാത്രം; ആ കൂരിരുട്ടിൽ വെളിചം തേടിയലയുന്നവൻ ഞാൻ; എന്റെ നിഴലും.

People Of the Past

Image
Streets they strolled together still live in their memories. Remains of their shattered dreams could be found there, deep inside the land's dead soul. The day the last of them crippled to the end of the World, the Sun was red; so were the streets. They still remain so, ruins from the reign of a forgotten kind, all by themselves, waiting for the return of their Kings.

തിരുമുറിവ്

Image
അവന്റെ ജനതയ്ക്കു വേണ്ടി അവൻ കുരിശിലേറി. ആ ത്യഗത്തിൽ അവരുടെ പാപങ്ങൾ മാഞ്ഞുപ്പോകുമെന്ന് അവൻ പ്രത്യാശിച്ചു. അതു മാത്രമായിരുന്നുവോ അവിടുത്തെ വിചാരങ്ങൾ? തിരുമുറിവ് ആണിയാൽ ഉറപ്പിക്കപ്പെട്ട എൻ ക്രൂശിതരൂപത്തിൻ വിലാപങ്ങളുയരുന്നതറിയുന്നുവോ, നീ? തലയിലെ മുൾക്കിരീത്തിൻ ഭാരമല്ല, കൈക്കാലിലെ മുള്ളാണിതൻ ആഴമല്ല, ഒരു കയറിൻതുമ്പിൽ തൂങ്ങിയാടിയ നിന്റെ ജീവന്റെ രോദന- മാണെന്റെ വേദന. മുപ്പതു വെള്ളിക്കാശിൻ പാപവും പേറി, ഇരുട്ടിൽ പോയി മറയും മുൻപ്, നീ നൽകിയ അന്ത്യചുംബനം എന്റെ നെഞ്ചിൽ തറഞ്ഞ കുന്തമുനയായിരുന്നു; ഇന്നും നിനക്കുവേണ്ടി നീറുന്ന എന്റെ തിരുമുറിവ്.

നാടോടിപ്പറവകൾ

Image
കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ചുറ്റിലും മാറ്റമാണ്. ചോര ചോരയെ കൊല്ലുന്ന കാലം. ജീവന്റേ വില ഓട്ടക്കാലണ .ഋതുഭേദങ്ങളിലൂടെ ലോകം ചുറ്റുന്ന ഒരു പറ്റം പറവകൾ കണ്ട കാഴ്ചകൾ.. നാടോടിപ്പറവകൾ ആകാശഗംഗതൻ തീരങ്ങളെ തേടിയലയുന്നു ഞങ്ങളെന്നും. ജീവിതം താണ്ടാൻ കെൽപ്പില്ല, അരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിനാൽ പൊങ്ങിപ്പറക്കുവാൻ ആവില്ലല്ലോ. കിനാക്കളെ തഴുകിയിരുന്നൊരാ- സൗമ്യത്തീരങ്ങളും മാഞ്ഞുപോയിരുന്നു. ഒരു പെൺകിടാവിൻ കണ്ണിലെ നീലിമ തുളുമ്പിയിരുന്നൊരാ- വാനിൽ മദിച്ച നാളും മറന്നുപോയി. കാനനച്ചോലതൻ തടങ്ങളിൽ മേഞ്ഞ ആട്ടിൻപറ്റങ്ങളെ കാണ്മതില്ല. ഇല്ല, പാടുന്ന പൂങ്കുയിൽ, പൂക്കുന്ന മന്ദാരച്ചില്ലകളും. കാടും മറഞ്ഞു, കാട്ടാറും മറഞ്ഞു. അമ്മതൻ പാട്ടിന്റെ ഈണം മരിച്ചു. ആമ്പൽക്കുളങ്ങളും ആലിഞ്ചുവടും നാമാവശേഷമായി മാറിടുന്നു. പണ്ടെങ്ങോ കേട്ട പാണന്റെ തുടിയും ചിതലരിച്ചു. തെക്കുതെക്കങ്ങനെ പറന്നു ഞങ്ങൾ. മടങ്ങവേ കണ്ടില്ല കണ്ടതൊന്നും. കണ്ടതോ, കോൺക്രീറ്റു കാടുകളും, വിഷപ്പുകയൂതുന്ന കുഴലുകളും. നന്മ നിറഞ്ഞ മനസ്സുകളെവിടെ? എങ്ങും ഫണം വിരിച്ച രോഷാഗ്നി മാത്രം. കത്തിയമരുന്ന ലാൽ

ബാക്കി

Image
നാം ആഗ്രഹിക്കുന്നതൊക്കെയും ജീവിതം നൽകണം എന്നില്ല. ആ നിരാശകളിൽ നിന്ന് പൊലിയുന്നത് ജീവിതത്തിനോടു തന്നെയുള്ള അടങ്ങാത്ത ഭ്രമമാണ് ; ഇനിയെന്തിനു എന്ന തോന്നലുകൾ ആണ്. ബാക്കി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ എനിക്കറിയില്ല. കാരണം, എനിക്കങ്ങനെയൊന്നില്ല. എപ്പൊഴോ, ആർക്കൊക്കെയോ വേണ്ടി ഞാനതു വിറ്റു തുലച്ചു. അതിലൊട്ടു ഖേദമില്ല താനും. തീരാക്കടമായി നിൽക്കുന്നതോ മറ്റുള്ളോർ എന്നിൽ നിറച്ച സ്നേഹവും വിശ്വസവും. അതു തീർക്കാനെന്റെ ആയുസിന്നേടുകൾ തികയുന്നതുമല്ല. എണ്ണപ്പെട്ട ദിനങ്ങളിൽ ഇനിയും എണ്ണിത്തീരാത്ത കടങ്ങളുമായി എരിഞ്ഞടങ്ങാനുള്ള കാത്തിരിപ്പു മാത്രമാണിനിയെന്നിൽ ബാക്കി.