Spirit: The Movie


സ്പിരിറ്റ് കണ്ടു. ഒരു നല്ല ചിത്രം. കണ്ടുമറന്ന കുറേ കുടിയന്മാരെ വീണ്ടും ഓർത്തു.

A movie which made me think a bit, with small but interesting things happening around. Especially the scene where he wakes up sober and walks out to get a glimpse of the beauty around him which he had not noticed for a long time. A simple, beautiful movie.


പിന്നെ,നല്ല കുറേ പാട്ടുകളും. അതിൽ ഏറെ ഇഷ്ടപെട്ട ഒരു കവിത:

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ..
പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ..

ഒരു ചുമ്പനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്ത്തുമ്പുമായി..
പറയാത്ത പ്രിയതരമായൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി..

വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറമൗന ചഷകത്തിൻ ഇരുപുറമായി..

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ..
പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ..

സമയകല്ലോലങ്ങൾ കുതരുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ..
ഒരു മൗനശില്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി..
ഒരു സാഗരത്തിൻ മിടിപ്പുമായി..

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ..
പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ..





Comments

  1. one of my favorites too..
    thanks for writing up the lyrics
    _Devan :)

    ReplyDelete

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി