ഗോളം

ചിലപ്പോളൊക്കെ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടലുണ്ടാകും നമ്മുടെ ഉള്ളിൽ. എന്തുകൊണ്ട് എന്ന് ഒരു നൂറുവട്ടം സ്വയം ചോദിച്ചാലും ഉത്തരം കിട്ടാത്ത കുറേ ചോദ്യചിഹ്നങ്ങൾ. എല്ലാം അടക്കിവെച്ച്, ഉള്ളിന്റെ ഉള്ളിലെ ആ നൊമ്പരങ്ങളെയും അതിമോഹങ്ങളെയും മാറ്റിനിർത്തി, ആർക്കോ വേണ്ടി എന്ന പോൽ നാം ജീവിച്ചു തീർക്കുന്നു. ഗോളം ഉരുണ്ട ഭൂമിയിൽ പരന്ന മനസ്സുമായി നാം ജീവിക്കുകയാണ്. കാലടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും ആകാശത്തിന്റെ അനന്തത കണ്ടു നാം സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു. ഒടുവിൽ, തുരുമ്പെടുത്ത ഒരു വീണക്കമ്പി പോലെ ആ സ്വപ്നങ്ങളുടെ ഓരോ നൂലിഴയും പൊട്ടിത്തകർന്നു തീരുമ്പോൾ നാം തീരിച്ചറിയും, നമ്മുടെ മനസ്സും ഒരു ചെറിയ ഗോളമാണെന്ന്; എല്ലാ ആശങ്കകളും, നിരാശകളും, തീർത്താൽ തീരാത്ത മോഹങ്ങളും വീർപ്പുമുട്ടുന്ന ഒരു അടഞ്ഞ സ്ഫടികഗോളം.