ശവം
മരണഭീതിയില്ല,
മരിച്ച മനസ്സുമായി
ജീവിതം.
മരിക്കാതെ,
മരിച്ചു ജീവിച്ചു തീർക്കുന്ന
കടമകൾ.
എന്റെ തലക്കുമേൽ
ഉയർത്തപ്പെട്ട വാളാൽ
സ്നേഹം ചൊരിയുന്നവർക്ക്
എന്റെ മേലുള്ള അവകാശം.
അവർക്കായെന്റെ കടമ.
ജീവച്ഛവം പോലെ
എന്തിനിങ്ങനെയെന്ന്
ചിന്തിക്കാഞ്ഞിട്ടല്ല,
ചിന്തിക്കാതിരിക്കാൻ നോക്കിയിട്ടാണു.
മരിച്ച മനസ്സിൽ
മരിക്കാതെ കിടക്കുന്ന ഓർമകളാൽ
തീർക്കുന്നു ഞാനെൻ
കുഴിമാടം,
എന്നേക്കുമായ്.
Comments
Post a Comment