പറിച്ച്‌ നടൽ

നെഞ്ചിൽ ആഴ്‌ന്നിറങ്ങിയ
വേരുകൾ ആണ്‌
നിന്നെ കുറിച്ചുള്ളതെല്ലാം.
അതൊരു പെരുംവൃക്ഷമാ-
യിങ്ങനെ നിലകൊൾകെ
എങ്ങിനറുത്തു മാറ്റും?
കടക്ക്‌ വെട്ടിക്കരിക്കണോ,
അതോ, ചന്ദനമീട്ടി കണക്കെ
പലകകളാക്കി, അതിൽ
ജീവനെരിക്കണോ?
മാറ്റി നടാനാറടി തികച്ചില്ലാതെ
ഉൾവലിഞ്ഞു പോയീ എന്റെ
സ്നേഹവും.

Comments

Post a Comment

Popular posts from this blog

Pain

ബാക്കി