യുദ്ധം
വിങ്ങുന്ന ഹൃദയവും
തൂങ്ങിയാടുന്ന കണ്ണുകളും തമ്മിൽ
പൊരിഞ്ഞ പോരാട്ടമാണ്,
ഉറങ്ങുവാനുള്ള എന്റെ
സ്വാതന്ത്രത്തിന്റെ മേലുള്ള
അവകാശത്തിനായി.
മയങ്ങി തുടങ്ങുന്ന കണ്ണുകളിൽ
മങ്ങിത്തുടങ്ങിയ ഓർമ്മകൾ
കുത്തിനിറക്കുന്നു ഹൃദയം.
അവയുടെ
പൊള്ളുന്ന കനലുകളണക്കാൻ
കണ്ണുകൾ കവിഞ്ഞൊഴുകുന്നു.
അവസാനം,
രാവിന്റെ കണക്കുതെറ്റിയ
ഏതോ നേരത്ത്
കണ്ണുകൾ കരിമേഘം കണക്കെ
ആർത്തിരമ്പി പെയ്യുകയും,
ആ പേമാരിയിൽ
ഹൃദയഭാരം
ഒഴുകിപ്പോവുകയും
ചെയ്യും.
Comments
Post a Comment