Posts

വിരാമം

Image
ചില ഓർമകൾക്ക്, വഴികൾക്ക്, വാക്കുകൾക്ക്, ഇപ്പോളും നിന്റെ മുഖമാണ്. നിന്റേതല്ലാത്തവ കൂടെ ചിലപ്പോൾ നിന്റെ രൂപം പ്രാപിക്കുന്നു. മുറിവുകൾ ഉണങ്ങിയതാണ്; എങ്കിലും, ചില ഓർമപ്പെടുത്തലുകൾ. ശ്വസിക്കുന്ന വായുവിനു പോലുമുണ്ട് ഓർമിപ്പിക്കുവാനേറേ. ഒരു പക്ഷേ, ഒടുവിലത്തേത് ആകാം. ഇനിയിങ്ങോട്ട്, ഇതു പോലെ ഒരു വരവ് ഇല്ല. വക്കൊടിഞ്ഞ വാക്കുകൾക്കും, വഴുതിവീണ നോക്കുകൾക്കും, ഇവിടെ പൂർണവിരാമം.

നഷ്ടക്കണക്ക്

കെട്ടിപൊക്കിയ സ്വപ്നങ്ങളുടെ ആയുസ്സ് വെറും ഒരു നിമിഷം മാത്രമാണ്. ദുഷിച്ച ഈ ലോകത്തിൽ ആ നിമിഷത്തിന്റെ നഷ്ടം എനിക്ക് മാത്രം. എന്റേത് മാത്രം.

ശല്യം

അമ്മിഞ്ഞപ്പാൽ നുനഞ്ഞവർ പറഞ്ഞു: ഭാഗ്യം!ശല്യം കാലിയായി. അതു കിട്ടാത്തവർ ഇരുട്ടിൽ കരഞ്ഞുകൊണ്ടേയിരുന്നു.

Being Lost

Image
I am a lost child. Lost to no cause nor faith, but to herself. Where it all began, it ends this very moment. When thoughts overthrow words, silence reigns. Deep, dark silence, eating all my sorrows, eating all my pain. Deep, dark silence I keep falling into, over and over again.

നുഴഞ്ഞുകയറ്റം

ഏറെ നേരം മിണ്ടിമിണ്ടിയിരിക്കെ നമ്മുടെ കണ്ണു വെട്ടിച്ചാണോ എന്തോ നമുക്കിടയിൽ വിരസത കേറിപറ്റിയിരിക്കുന്നു.

തിരികേ..

Image
മഴയില്ല. ഒഴിഞ്ഞ നടപ്പാതയില്ല. ശോകഗാനമില്ല. അന്നു നല്ല വെയിലായിരുന്നു. നട്ടുച്ച. തിരക്കുകളിലേക്ക് വഴുതിവീണവർക്കിടയിൽ വെച്ചാണു നാം അവസാനമായി കണ്ടത്. എനിക്ക് നീയും നിനക്കു ഞാനും ബാധ്യതകളായി മാറിയിരുന്നു. ഇനി വേണ്ട എന്നു പറഞ്ഞു തീർത്ത് നമ്മൾ പിരിഞ്ഞത്. ഇനി കാണുമോ എന്നു നീ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നീ മറന്നു കാണാൻ വഴിയില്ല."..ലോകം ഉരുണ്ടതാണ്. വിധിയുണ്ടേൽ കണ്ടുമുട്ടും.അതു മതി.." ഇന്നെന്തോ നിന്നെ ഓർമ വന്നു. വളരെയേറെ നാളുകൾക്ക് ശേഷം. മുഖം പോലും ശെരിക്ക് ഓർമ കിട്ടുന്നില്ല. ഒന്നു കാണണം എന്നു തോന്നി. പക്ഷേ, തമ്മിലുള്ള എല്ലാ ചങ്ങലക്കണ്ണികളും നമ്മൾ പൊട്ടിച്ച് വലിച്ചെറിഞ്ഞല്ലോ..ഒന്നെങ്കിലും ബാക്കി വെക്കാമായിരുന്നു, അല്ലേ? വേറൊന്നിനുമല്ല. ഒന്നു കാണാൻ, മിണ്ടാൻ. ഒന്നുമില്ലെങ്കിലും എന്തൊക്കെയോ ആയിരുന്നു എനിക്ക് നീ ഒരു കാലത്ത്.. എന്തേ നമ്മൾ കണ്ടുമുട്ടിയില്ല വീണ്ടും? ലോകം പരന്നുപോയോ? അറിയില്ല. എങ്കിലും, വെറുതേ ഒരു നിമിഷത്തേക്ക് ഞാൻ നമ്മളോടായി ചോദിച്ചുപ്പോയീ..ഒന്നു തിരികെ നടന്നുകൂടേ???

തോന്നൽ

Image
ചില സമയങ്ങളിൽ നാം അദൃശ്യരാണോ എന്നു തോന്നിപ്പോകും. നമ്മുടെ വികാരങ്ങളും വിചാരങ്ങളും ചുറ്റിലുമുള്ളവർ ഒന്നു കണ്ടെങ്കിലെന്ന് നാം ആഗ്രഹിക്കാറില്ലേ? ഒരു നിമിഷത്തേക്കെങ്കിലും ഒരിറ്റു ദയ. ഒരല്പം സ്നേഹവായ്പ്പ്. നമ്മളിലോരോരുത്തരും കൊതികാറുണ്ട്. അതു കിട്ടാത്തപക്ഷം നാം ഒറ്റപ്പെട്ടുപോയപോലെയാകും. നാം ഈ വായുവിൽ അലിഞ്ഞില്ലാണ്ടാകും. തോന്നൽ ജീവിച്ചതൊന്നും ഒന്നുമല്ല എന്ന തോന്നലുകളാണു തല നിറയെ. പിന്നിട്ട വഴികൾ ഞൻ പോലും മറന്നുപോയിരിക്കുന്നു. അവ എന്നെയും. കണ്ടു മറന്ന മുഖങ്ങൾ. എന്റേതും മാഞ്ഞുപോയിക്കാണു- മല്ലേ, അവരിൽ നിന്നും? അവ്യക്തത. ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ രേഖകളില്ല, ബന്ധങ്ങളും. ഞാൻ ഇവിടെ ജീവിച്ചിട്ടില്ല.