വിരാമം

ചില ഓർമകൾക്ക്,
വഴികൾക്ക്,
വാക്കുകൾക്ക്,
ഇപ്പോളും നിന്റെ മുഖമാണ്.
നിന്റേതല്ലാത്തവ കൂടെ
ചിലപ്പോൾ നിന്റെ രൂപം
പ്രാപിക്കുന്നു.
മുറിവുകൾ ഉണങ്ങിയതാണ്;
എങ്കിലും,
ചില ഓർമപ്പെടുത്തലുകൾ.
ശ്വസിക്കുന്ന വായുവിനു പോലുമുണ്ട്
ഓർമിപ്പിക്കുവാനേറേ.
ഒരു പക്ഷേ,
ഒടുവിലത്തേത് ആകാം.
ഇനിയിങ്ങോട്ട്,
ഇതു പോലെ ഒരു വരവ് ഇല്ല.
വക്കൊടിഞ്ഞ വാക്കുകൾക്കും,
വഴുതിവീണ നോക്കുകൾക്കും,
ഇവിടെ പൂർണവിരാമം.


Comments

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി