തോന്നൽ

ചില സമയങ്ങളിൽ നാം അദൃശ്യരാണോ എന്നു തോന്നിപ്പോകും. നമ്മുടെ വികാരങ്ങളും വിചാരങ്ങളും ചുറ്റിലുമുള്ളവർ ഒന്നു കണ്ടെങ്കിലെന്ന് നാം ആഗ്രഹിക്കാറില്ലേ? ഒരു നിമിഷത്തേക്കെങ്കിലും ഒരിറ്റു ദയ. ഒരല്പം സ്നേഹവായ്പ്പ്. നമ്മളിലോരോരുത്തരും കൊതികാറുണ്ട്. അതു കിട്ടാത്തപക്ഷം നാം ഒറ്റപ്പെട്ടുപോയപോലെയാകും. നാം ഈ വായുവിൽ അലിഞ്ഞില്ലാണ്ടാകും.

തോന്നൽ



ജീവിച്ചതൊന്നും ഒന്നുമല്ല
എന്ന തോന്നലുകളാണു
തല നിറയെ.
പിന്നിട്ട വഴികൾ
ഞൻ പോലും മറന്നുപോയിരിക്കുന്നു.
അവ എന്നെയും.

കണ്ടു മറന്ന മുഖങ്ങൾ.
എന്റേതും മാഞ്ഞുപോയിക്കാണു-
മല്ലേ, അവരിൽ നിന്നും?
അവ്യക്തത.

ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ
രേഖകളില്ല,
ബന്ധങ്ങളും.
ഞാൻ ഇവിടെ ജീവിച്ചിട്ടില്ല.

Comments

  1. അതിനാണല്ലോ ജീവിതയാത്ര.ആരെന്നറിയാനുള്ള യാത്ര .ഉത്തരം കിട്ടുന്ന നാള്‍ ,കഴിഞ്ഞു പിന്നെ ജീവിച്ചിരിക്കില്ല നാം.

    ReplyDelete

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി