Posts

തോന്നൽ

Image
ചില സമയങ്ങളിൽ നാം അദൃശ്യരാണോ എന്നു തോന്നിപ്പോകും. നമ്മുടെ വികാരങ്ങളും വിചാരങ്ങളും ചുറ്റിലുമുള്ളവർ ഒന്നു കണ്ടെങ്കിലെന്ന് നാം ആഗ്രഹിക്കാറില്ലേ? ഒരു നിമിഷത്തേക്കെങ്കിലും ഒരിറ്റു ദയ. ഒരല്പം സ്നേഹവായ്പ്പ്. നമ്മളിലോരോരുത്തരും കൊതികാറുണ്ട്. അതു കിട്ടാത്തപക്ഷം നാം ഒറ്റപ്പെട്ടുപോയപോലെയാകും. നാം ഈ വായുവിൽ അലിഞ്ഞില്ലാണ്ടാകും. തോന്നൽ ജീവിച്ചതൊന്നും ഒന്നുമല്ല എന്ന തോന്നലുകളാണു തല നിറയെ. പിന്നിട്ട വഴികൾ ഞൻ പോലും മറന്നുപോയിരിക്കുന്നു. അവ എന്നെയും. കണ്ടു മറന്ന മുഖങ്ങൾ. എന്റേതും മാഞ്ഞുപോയിക്കാണു- മല്ലേ, അവരിൽ നിന്നും? അവ്യക്തത. ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ രേഖകളില്ല, ബന്ധങ്ങളും. ഞാൻ ഇവിടെ ജീവിച്ചിട്ടില്ല.

സമയം, നേരം, കാലം

Image
സമയം, നേരം, കാലം. ഇതൊരു വല്ലാത്ത സംഗതി തന്നെ എന്നു ചിലപ്പോളൊക്കെ തോന്നാറുണ്ട്. ചില കാര്യങ്ങളിൽ, ചില വ്യക്തികളിൽ മുഴുകിയിരികുമ്പോൾ നേരം കടന്നുപോവുന്നതറിയില്ല. പിന്നെ, ചില ഓർമകൾ, ഇന്നലെ നടന്നതെന്ന പോലെ, കാലം മായ്ക്കാതെ കിടക്കുന്നു. ആ ഓർമകളിലൂടെ തിരികെ നടക്കുമ്പോളാണു ഇത്രയേറെ നാളുകൾ കൊഴിഞ്ഞുപോയി എന്നു തിരിച്ചറിയുന്നത്. ഓരോ ഓർമയും പലതിനേയും എടുത്തു കാട്ടുന്നു. നാം കടന്നുപോയ ഓരോ മാറ്റവും, നമ്മുടെ വളർച്ചകളും തളർച്ചകളും. ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനങ്ങളും, തിരഞ്ഞെടുത്ത വഴികളും വഴിയോരക്കാഴ്ചകളും. "To be at the right place at the right time" എന്ന പ്രയോഗത്തിന്റെ അർഥതലങ്ങൾ ഓരോന്നായി മറനീക്കി വരുന്നപോലെ. ഞാൻ , ഇന്ന്, ഇവിടെ, ഇപ്പോൾ. അതിനു കാരണം ഇന്നു കിട്ടിയ ഒരു ഫോൺ കോൾ ആകാം. ഇന്നലെ കഴിഞ്ഞ കാപ്പിപ്പൊടി ആകാം. വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ ആ ആളാകാം. കഴിഞ്ഞുപോയ കോടാനുകോടി നിമിഷങ്ങളിൽ എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാം ആ കാരണങ്ങൾക്ക്. Butterfly effect എന്നൊക്കെ പറയില്ലെ? അതു പോലെ. സമയം. നേരം. കാലം. മഹാശ്ചര്യം.

നോട്ടം

Image
നോട്ടം നീയറിയാതെ നിന്നെ ഞാൻ ഒളികണ്ണെറിഞ്ഞും, പിന്നെ മാഞ്ഞും കളിക്കാറുണ്ട്.

ചിന്ത

Image
ചിന്ത ചിന്തകൾ ചങ്ങലകണ്ണികൾ പോലെയാണ്. ഒന്നിൽ തുടങ്ങിയാൽ പിന്നെ മറ്റൊന്നിലേക്ക്, പിന്നെ അതിന്നപ്പുറത്തേക്ക്, അങ്ങനെ അങ്ങനെ.. നിർത്താതെ പെയ്ത് പെയ്ത് ഒരു നാൾ അവ തുരുമ്പെടുത്ത് പോവാതിരുന്നാൽ മതിയായിരുന്നു.

വാനപ്രസ്ഥം

Image
ഇലകൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലൂടെ നീങ്ങി, ശരത്കാലം വന്നണയുന്നതും- കാത്തു നിൽക്കവേ, മഞ്ഞുപോൽ പടർന്നുകയറുന്നുവോ എന്നുള്ളിലും നൊമ്പരം? കല്ലായ ഹൃദയത്തിൻ ഭാരമോ, അതോ, ചുമലിൽ വെക്കപെട്ട ഭാണ്ഡമോ? അറിയില്ല. വിടവാങ്ങുന്നു ഞാൻ, പാണ്ഡവനായി. കൊഴിഞ്ഞുവീണ ഓർമകൾ മാത്രമാണെന്റെ ജീവൻ എന്നോർത്ത് വിലപിക്കാൻ സമയമില്ല. പോകുന്നു ഞാൻ ദൂരേ ദൂരേ.. കണ്ണെത്തത്തൊരു മൂല തേടി, ഏകനായ്.

നിത്യപ്രണയം

എന്നും ആദ്യം എന്നെ വിട്ടുപിരിയുന്നത് നീയാണ്. അവസാനം എന്നിലേക്ക് തിരികെ വരുന്നതും നീ തന്നെ. ഇരുളിന്റെ മറപറ്റിയുള്ള നിന്റെ വരവ്, ഞാനതു കാത്തിരുന്നു. നീ വരാൻ വൈകുന്...

Wrath

As her tears kissed her feet, the  World stood still; Then a sudden outburst. Her wrath, the roaring waters crossing the horizon. Her wrath, the plundering storms forcing down. Her wrath, the shattering quakes holding up. The wrath of Mother Nature.