അവന്റെ മുറിയിൽ എത്ര തവണ ചെന്നിട്ടുണ്ടെന്ന് ഓർമ്മയില്ല. ചിലപ്പോൾ പുസ്തകങ്ങളും പാട്ടുകളും എടുക്കാൻ, കൊടുക്കാൻ. ചിലപ്പോൾ കൂട്ടിനു ആരെങ്കിലും ഉള്ളപ്പോൾ. ചിലപ്പോൾ നേരിൽ കണ്ട് മിണ്ടാതെ വയ്യെന്നാകുമ്പോൾ. ചിലപ്പോൾ വെറുതെ ഇരിക്കുമ്പോൾ രസം തോന്നി കയറി ചെല്ലും. പ്രതീക്ഷിക്കാതെ ചെല്ലുമ്പോൾ ദേഷ്യപ്പെടും. എന്നാലും കണ്ണുകളിൽ മയക്കുന്ന തിളക്കം കാണാം. ആ മുറിക്ക് എന്തു മണം ആണെന്നു പലവട്ടം ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. എന്നാലും അവനെ പറ്റി ആലോചിച്ചിക്കുമ്പോഴെല്ലാം ആ മണം ചുറ്റിലും നിറഞ്ഞു. പല പല അത്ഭുതവസ്തുക്കൾ നിറച്ച് വെച്ച ഒരു കൊച്ചു മുറി. നാടൻ പിച്ചാത്തി, ഇരുട്ടിലും കാണാവുന്ന തരം മിലിറ്ററി മോഡൽ ബൈനോക്കുലാർ, വടിവാൾ, സ്വിസ്സ് നൈഫ് തുടങ്ങി പലതും. വലിച്ച് തീർത്ത സിഗററ്റ് പായ്ക്കറ്റുകൾ ഒരു മൂലക്കെ കൂട്ടിയിട്ടിട്ടുണ്ടാകും. കൂട്ടത്തിൽ ഉരച്ച് തീർത്ത റീച്ചാർജ്ജ് കൂപ്പണുകളും. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. ടോൾസ്റ്റോയുടേയും തകഴിയുടേയും കുഞ്ഞുണ്ണിമാഷിന്റേയും ഒക്കെ ഇടയിൽ കിടന്ന് ഉറങ്ങാൻ വല്ലാത്ത സുഖമാണത്രെ! 3-4 കൊല്ലം മുന്നേ കെട്ടിവെച്ച വീഞ്ഞ് ഒരു ഈസ്റ്ററിനു പൊട്ടിച്ച്