Posts

എന്റെ സ്വന്തം

Image
എന്റെ സ്വന്തം ഞാൻ മരണത്തെ കണ്ടിട്ടുണ്ട്. പല തവണ. പല രൂപത്തിൽ, പല ഭാവത്തിൽ. അത് എന്നെ തലോടിപ്പോയിട്ടുണ്ട്, ഒരു തണുത്ത കാറ്റെന്ന പോലെ. ചിലപ്പോൾ, എന്റെ കൂടെയുള്ളവരെ അത് കൊണ്ടുപോയി. ചിലപ്പോൾ, മുഖാമുഖം. അപ്പോളൊക്കെയും എനിക്ക് മരണത്തെ പേടിയായിരുന്നു. മരണഭയം. ഉള്ളിന്റെ ഉള്ളിൽ കിടന്ന് അതു വലുതായിക്കൊണ്ടിരുന്നു. പക്ഷേ, മരണവുമായി ഒരു മല്പിടുത്തം ഇനി ഉണ്ടാവില്ല. കാരണം, ഞാൻ അതിനായി കാത്തിരിക്കുകയാണ്. എന്റേതു മാത്രമായി, എന്നെ തേടിയെത്തുന്ന, എന്റെ സ്വന്തം മരണം.

Pain

Image
“The worst part of holding memories is not the pain.  It's the loneliness of it. Memories need to be shared.”   Lois Lowry, The Giver Pain You are the only pain left in me. Pain, that makes me cry out loud at odd hours of late winter nights. Pain, as hard as it was, when you left. Pain, that tried too hard to teach me how to stop loving anyone as much as life itself; poor thing, it could never really do it. You are the only memory  left in me, of pain itself. You were pain: when I loved you, I never had enough for others. I gave it all to you. You are pain: the moments you gave me to think and rethink about, they burn inside my head, killing me bit by bit. You will remain pain: your dark smile is  printed on my bare mind, too deep to get faded. I pity my weak heart which tries to make me believe you are still mine. But, the truth is too big to hide. You don't belong with me; neither your heart, nor your thoughts:...

പുതുവർഷത്തിലെ വീണ്ടുവിചാരങ്ങൾ

Image
പല അന്ത്യദിനപ്രവാചകന്മാരുടെയും പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് ആഗോളവൽകരിക്കപ്പെട്ട ആഘോഷാരവങ്ങളോടെ ലോകം ഒരു പുതിയ വർഷത്തിലേക്ക് കാലുകുത്തി. ഒരുപക്ഷെ ഒരിക്കലും ഈ ഒരു വർഷം ഉണ്ടാവില്ല എന്ന ഒരു ചിന്ത ഉള്ളിൽ കടന്നുകൂടിയതു കൊണ്ടാവാം, 2013 എന്നു എഴുതുമ്പോളൊക്കെയും ഒരു വൈമനസ്യം ഉള്ളത്. അതോ, പൊയ വർഷത്തിനോടുള്ള തീർത്താൽ തീരാത്ത സ്നേഹം കൊണ്ടാണോ എന്നും ഉറപ്പില്ല. കഴിഞ്ഞ കഥകളെല്ലാം ചുമക്കുന്നതു ഒരേ വിഴിപ്പുഭാണ്ഡമാണെങ്കിലും വിട്ടുകളയുക എന്നതു പ്രയാസമുള്ള കാര്യമാണ്. സാധാരണ പുതുവർഷം വരുമ്പോൾ ആർക്കും താല്പര്യമില്ലാത്ത,ഒരിക്കലും പാലിക്കാത്ത കുറേ പുതുവർഷപ്രതിജ്ഞകളും അനാവശ്യമായ സെൻറ്റിമെൻസും കൊണ്ടാവും തുടക്കം. ഇത്തവണ ഒന്നും ഇല്ലായിരുന്നു, ഒരു പരിതി വരെ.വട്ടു പിടിപ്പിക്കാൻ അതിലും വല്യ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. വളരേ ചുരുക്കം ചില കൂട്ടൂകാരെ വിളിച്ചു അല്ലറ ചില്ലറ സുഖാന്വേഷണങ്ങൾ, മുറിയിലെ സഹവാസികളുമൊത്ത് പന്ത്രണ്ടുമണിയാവുന്നത് നോക്കിയിരിപ്പ്. പിന്നെ, പതിവില്ലാതെ ഒന്നു രണ്ടു പേർ വിളിച്ചു മറന്നട്ടില്ല എന്നു ഓർമിപ്പിച്ചു. ഇത്രയും കൊണ്ടു അവസാനിച്ചതാണു പുതുവർഷം. ഏറിയാൽ ഒരു മണികൂർ നീണ്ട ഒരു പുതുവർഷം. പി...

Spirit: The Movie

Image
സ്പിരിറ്റ് കണ്ടു. ഒരു നല്ല ചിത്രം. കണ്ടുമറന്ന കുറേ കുടിയന്മാരെ വീണ്ടും ഓർത്തു. A movie which made me think a bit, with small but interesting things happening around. Especially the scene where he wakes up sober and walks out to get a glimpse of the beauty around him which he had not noticed for a long time. A simple, beautiful movie. പിന്നെ,നല്ല കുറേ പാട്ടുകളും. അതിൽ ഏറെ ഇഷ്ടപെട്ട ഒരു കവിത: മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. ഒരു ചുമ്പനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി.. പറയാത്ത പ്രിയതരമായൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി.. വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിൻ ഇരുപുറമായി.. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. സമയകല്ലോലങ്ങൾ കുതരുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ.. ഒരു മൗനശില്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി.. ഒ...

ഗോളം

Image
ചിലപ്പോളൊക്കെ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടലുണ്ടാകും നമ്മുടെ ഉള്ളിൽ. എന്തുകൊണ്ട് എന്ന് ഒരു നൂറുവട്ടം സ്വയം ചോദിച്ചാലും ഉത്തരം കിട്ടാത്ത കുറേ ചോദ്യചിഹ്നങ്ങൾ.  എല്ലാം അടക്കിവെച്ച്, ഉള്ളിന്റെ ഉള്ളിലെ ആ നൊമ്പരങ്ങളെയും അതിമോഹങ്ങളെയും മാറ്റിനിർത്തി, ആർക്കോ വേണ്ടി എന്ന പോൽ നാം ജീവിച്ചു തീർക്കുന്നു. ഗോളം ഉരുണ്ട ഭൂമിയിൽ പരന്ന മനസ്സുമായി നാം ജീവിക്കുകയാണ്. കാലടിയിലെ മണ്ണ്  ഒലിച്ചു പോകുമ്പോഴും ആകാശത്തിന്റെ അനന്തത കണ്ടു നാം സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു. ഒടുവിൽ, തുരുമ്പെടുത്ത ഒരു വീണക്കമ്പി പോലെ ആ സ്വപ്നങ്ങളുടെ ഓരോ നൂലിഴയും പൊട്ടിത്തകർന്നു തീരുമ്പോൾ നാം തീരിച്ചറിയും, നമ്മുടെ മനസ്സും ഒരു ചെറിയ ഗോളമാണെന്ന്; എല്ലാ ആശങ്കകളും, നിരാശകളും, തീർത്താൽ തീരാത്ത മോഹങ്ങളും വീർപ്പുമുട്ടുന്ന ഒരു അടഞ്ഞ സ്ഫടികഗോളം.

ശവം

Image
മരണഭീതിയില്ല, മരിച്ച മനസ്സുമായി ജീവിതം. മരിക്കാതെ, മരിച്ചു ജീവിച്ചു തീർക്കുന്ന കടമകൾ. എന്റെ തലക്കുമേൽ ഉയർത്തപ്പെട്ട വാളാൽ സ്നേഹം ചൊരിയുന്നവർക്ക് എന്റെ മേലുള്ള അവകാശം. അവർക്കായെന്റെ കടമ. ജീവച്ഛവം പോലെ എന്തിനിങ്ങനെയെന്ന് ചിന്തിക്കാഞ്ഞിട്ടല്ല, ചിന്തിക്കാതിരിക്കാൻ നോക്കിയിട്ടാണു. മരിച്ച മനസ്സിൽ മരിക്കാതെ കിടക്കുന്ന ഓർമകളാൽ തീർക്കുന്നു ഞാനെൻ കുഴിമാടം, എന്നേക്കുമായ്.

The World of Unwanted

Image
Every morning, we wake up from our incomplete dreams to reality. Reality always need not be what we see or sense. Because others are also good at faking things. The one you think is your best friend might be the one who actually hates you the most. But, they hide it so beautifully. The one you think is the man of your dreams might actually be thinking how he could get rid of you. Unbelievable, but not impossible. The one you think is the last person who would care a damn about what may come of you might be the one who actually cares the most about the things in your life. Never thought about it that way? Start thinking. So, how do you know those people who actually want you or need you to be with them? Whom you could trust enough to share your life with? Little joys,   quite  tears and   STFU moments  , anything and everything about you? Is there a way to know them? Like, do they carry those small flash cards saying "I like you", "You are awesome" and ...