പുതുവർഷത്തിലെ വീണ്ടുവിചാരങ്ങൾ


പല അന്ത്യദിനപ്രവാചകന്മാരുടെയും പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് ആഗോളവൽകരിക്കപ്പെട്ട ആഘോഷാരവങ്ങളോടെ ലോകം ഒരു പുതിയ വർഷത്തിലേക്ക് കാലുകുത്തി.

ഒരുപക്ഷെ ഒരിക്കലും ഈ ഒരു വർഷം ഉണ്ടാവില്ല എന്ന ഒരു ചിന്ത ഉള്ളിൽ കടന്നുകൂടിയതു കൊണ്ടാവാം, 2013 എന്നു എഴുതുമ്പോളൊക്കെയും ഒരു വൈമനസ്യം ഉള്ളത്. അതോ, പൊയ വർഷത്തിനോടുള്ള തീർത്താൽ തീരാത്ത സ്നേഹം കൊണ്ടാണോ എന്നും ഉറപ്പില്ല. കഴിഞ്ഞ കഥകളെല്ലാം ചുമക്കുന്നതു ഒരേ വിഴിപ്പുഭാണ്ഡമാണെങ്കിലും വിട്ടുകളയുക എന്നതു പ്രയാസമുള്ള കാര്യമാണ്.

സാധാരണ പുതുവർഷം വരുമ്പോൾ ആർക്കും താല്പര്യമില്ലാത്ത,ഒരിക്കലും പാലിക്കാത്ത കുറേ പുതുവർഷപ്രതിജ്ഞകളും അനാവശ്യമായ സെൻറ്റിമെൻസും കൊണ്ടാവും തുടക്കം. ഇത്തവണ ഒന്നും ഇല്ലായിരുന്നു, ഒരു പരിതി വരെ.വട്ടു പിടിപ്പിക്കാൻ അതിലും വല്യ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. വളരേ ചുരുക്കം ചില കൂട്ടൂകാരെ വിളിച്ചു അല്ലറ ചില്ലറ സുഖാന്വേഷണങ്ങൾ, മുറിയിലെ സഹവാസികളുമൊത്ത് പന്ത്രണ്ടുമണിയാവുന്നത് നോക്കിയിരിപ്പ്. പിന്നെ, പതിവില്ലാതെ ഒന്നു രണ്ടു പേർ വിളിച്ചു മറന്നട്ടില്ല എന്നു ഓർമിപ്പിച്ചു.

ഇത്രയും കൊണ്ടു അവസാനിച്ചതാണു പുതുവർഷം. ഏറിയാൽ ഒരു മണികൂർ നീണ്ട ഒരു പുതുവർഷം. പിന്നെ പതുക്കെ അതു ജീവിതത്തിനു വഴിമാറി. എല്ലാം പഴയതു പോലെ തന്നെ. ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു...


Comments

Popular posts from this blog

പറിച്ച്‌ നടൽ

അന്തരം

Pain