തിരുമുറിവ്
അവന്റെ ജനതയ്ക്കു വേണ്ടി അവൻ കുരിശിലേറി. ആ ത്യഗത്തിൽ അവരുടെ പാപങ്ങൾ മാഞ്ഞുപ്പോകുമെന്ന് അവൻ പ്രത്യാശിച്ചു. അതു മാത്രമായിരുന്നുവോ അവിടുത്തെ വിചാരങ്ങൾ? തിരുമുറിവ് ആണിയാൽ ഉറപ്പിക്കപ്പെട്ട എൻ ക്രൂശിതരൂപത്തിൻ വിലാപങ്ങളുയരുന്നതറിയുന്നുവോ, നീ? തലയിലെ മുൾക്കിരീത്തിൻ ഭാരമല്ല, കൈക്കാലിലെ മുള്ളാണിതൻ ആഴമല്ല, ഒരു കയറിൻതുമ്പിൽ തൂങ്ങിയാടിയ നിന്റെ ജീവന്റെ രോദന- മാണെന്റെ വേദന. മുപ്പതു വെള്ളിക്കാശിൻ പാപവും പേറി, ഇരുട്ടിൽ പോയി മറയും മുൻപ്, നീ നൽകിയ അന്ത്യചുംബനം എന്റെ നെഞ്ചിൽ തറഞ്ഞ കുന്തമുനയായിരുന്നു; ഇന്നും നിനക്കുവേണ്ടി നീറുന്ന എന്റെ തിരുമുറിവ്.