നമ്മൾ
ജീവിതം പുഴ പോലെയാണ്. അനേകായിരം തീരങ്ങളെ തഴുകി അതു ഒഴുകി നീങ്ങുന്നു .ഇന്നലെകളില്‍ കൂടെയുണ്ടായ പലരെയും ഇന്നു കാണണം എന്നില്ല. ഏങ്കിലും ജീവിതം നിലക്കുന്നില്ല. അതു ഒഴുകിക്കൊണ്ടേയിരിക്കും, പുതിയ തീരങ്ങളേ തേടി...
നമ്മൾ
എഴുതാൻ മറന്ന വരികളും
പറയാൻ മടിച്ച വാക്കുകളും
ഇരുട്ടില്‍ എനിക്ക് കൂട്ടായ എൻറെ ചിന്തകളു-
മാണ് എന്നെ ഞാനാക്കുന്നത്.
നിന്നെക്കുറിച്ചുള്ളതെല്ലാം വെറും
ഓര്‍മ്മകൾ- ഒറ്റപ്പെട്ട ചില
നിമിഷങ്ങൾ- മാത്രമാണ്.
ഞാൻ എന്നാല്‍ നീയല്ല.
നീയെന്നാല്‍ ഞാനുമല്ല.
നമ്മൾ ഇന്നില്ല.
ഇന്നലെകളുടെ അനന്തതയില്‍
അതു മുങ്ങിച്ചത്തു.
അതിൻറെ ശവം ഏതോ
ആറ്റിൻവക്കത്തു പൊങ്ങിയപ്പോളും
അതിൻറെ ജീവൻ പുഴക്കടിയില്‍
വീര്‍പ്പ്മുട്ടുകയായിരുന്നു.
അതു അര്‍ഥശൂന്യമായ
ഒരു വാക്കുമാത്രമായ് തീര്‍ന്നു.
ഇന്നു നമ്മൾ ഇല്ല.
നമ്മുടെ സ്വപ്നങ്ങളില്ല.
നാം ഒരുമിച്ച് വായിച്ചുത്തീര്‍ത്ത
കവിതകളില്ല.
നീ.
ഞാൻ.
ഒറ്റപ്പെട്ട രണ്ടാത്മാക്കൾ മാത്രം.
പണ്ടു കണക്കുമാഷു പഠിപ്പിച്ച
ഒരു ബിന്ദുവില്‍ ഒരുമിച്ച്,
പിന്നെ ഒരിക്കലും ചേരാതെ പോകുന്ന
രണ്ടു വരകൾ.
മാഷു പറഞ്ഞതു ശരിയാണ്;
കണക്കു സങ്കീര്‍ണമാണ്,
ജീവിതവും.
Comments
Post a Comment