തീ തീയിനോട് ചേരുമ്പോൾ അതിരുകൾ ഇല്ലാതെ ഒന്നാകുന്നു, ജലം ജലത്തോട് എന്ന പോലെ, കാറ്റ് കാറ്റിനോട് എന്ന പോലെ. ഇമ്മിണി വല്യ ഒന്ന് പോലെ അവയും വലുതാകുന്നു, കൂടുതൽ കരുത്താർജ്ജിക്കുന്നു. വരമ്പുകളില്ലാതെ ആത്മാവ് ആത്മാവിൽ അലിയണം.
പിരിഞ്ഞതിൽ പിന്നെ കൂട്ടിമുട്ടലുകളെല്ലാം വേദനാജനകം ആയിരുന്നു. കണ്ണുകളുടക്കാതെ, ഒന്നും ഉരിയാടാതെ, നിഴലുകൾ പോലും തമ്മിൽ തൊടാതെ. ഓർമ്മത്തടങ്ങൾ പോലും കടലുകൾക്കിരുകരയായി മാറിപ്പോയി, കോടിയിൽ ഒന്നു മാത്രമായി.