Posts

Showing posts from August, 2013

തോന്നൽ

Image
ചില സമയങ്ങളിൽ നാം അദൃശ്യരാണോ എന്നു തോന്നിപ്പോകും. നമ്മുടെ വികാരങ്ങളും വിചാരങ്ങളും ചുറ്റിലുമുള്ളവർ ഒന്നു കണ്ടെങ്കിലെന്ന് നാം ആഗ്രഹിക്കാറില്ലേ? ഒരു നിമിഷത്തേക്കെങ്കിലും ഒരിറ്റു ദയ. ഒരല്പം സ്നേഹവായ്പ്പ്. നമ്മളിലോരോരുത്തരും കൊതികാറുണ്ട്. അതു കിട്ടാത്തപക്ഷം നാം ഒറ്റപ്പെട്ടുപോയപോലെയാകും. നാം ഈ വായുവിൽ അലിഞ്ഞില്ലാണ്ടാകും. തോന്നൽ ജീവിച്ചതൊന്നും ഒന്നുമല്ല എന്ന തോന്നലുകളാണു തല നിറയെ. പിന്നിട്ട വഴികൾ ഞൻ പോലും മറന്നുപോയിരിക്കുന്നു. അവ എന്നെയും. കണ്ടു മറന്ന മുഖങ്ങൾ. എന്റേതും മാഞ്ഞുപോയിക്കാണു- മല്ലേ, അവരിൽ നിന്നും? അവ്യക്തത. ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ രേഖകളില്ല, ബന്ധങ്ങളും. ഞാൻ ഇവിടെ ജീവിച്ചിട്ടില്ല.

സമയം, നേരം, കാലം

Image
സമയം, നേരം, കാലം. ഇതൊരു വല്ലാത്ത സംഗതി തന്നെ എന്നു ചിലപ്പോളൊക്കെ തോന്നാറുണ്ട്. ചില കാര്യങ്ങളിൽ, ചില വ്യക്തികളിൽ മുഴുകിയിരികുമ്പോൾ നേരം കടന്നുപോവുന്നതറിയില്ല. പിന്നെ, ചില ഓർമകൾ, ഇന്നലെ നടന്നതെന്ന പോലെ, കാലം മായ്ക്കാതെ കിടക്കുന്നു. ആ ഓർമകളിലൂടെ തിരികെ നടക്കുമ്പോളാണു ഇത്രയേറെ നാളുകൾ കൊഴിഞ്ഞുപോയി എന്നു തിരിച്ചറിയുന്നത്. ഓരോ ഓർമയും പലതിനേയും എടുത്തു കാട്ടുന്നു. നാം കടന്നുപോയ ഓരോ മാറ്റവും, നമ്മുടെ വളർച്ചകളും തളർച്ചകളും. ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനങ്ങളും, തിരഞ്ഞെടുത്ത വഴികളും വഴിയോരക്കാഴ്ചകളും. "To be at the right place at the right time" എന്ന പ്രയോഗത്തിന്റെ അർഥതലങ്ങൾ ഓരോന്നായി മറനീക്കി വരുന്നപോലെ. ഞാൻ , ഇന്ന്, ഇവിടെ, ഇപ്പോൾ. അതിനു കാരണം ഇന്നു കിട്ടിയ ഒരു ഫോൺ കോൾ ആകാം. ഇന്നലെ കഴിഞ്ഞ കാപ്പിപ്പൊടി ആകാം. വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ ആ ആളാകാം. കഴിഞ്ഞുപോയ കോടാനുകോടി നിമിഷങ്ങളിൽ എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാം ആ കാരണങ്ങൾക്ക്. Butterfly effect എന്നൊക്കെ പറയില്ലെ? അതു പോലെ. സമയം. നേരം. കാലം. മഹാശ്ചര്യം.