എന്റെ സ്വന്തം
എന്റെ സ്വന്തം ഞാൻ മരണത്തെ കണ്ടിട്ടുണ്ട്. പല തവണ. പല രൂപത്തിൽ, പല ഭാവത്തിൽ. അത് എന്നെ തലോടിപ്പോയിട്ടുണ്ട്, ഒരു തണുത്ത കാറ്റെന്ന പോലെ. ചിലപ്പോൾ, എന്റെ കൂടെയുള്ളവരെ അത് കൊണ്ടുപോയി. ചിലപ്പോൾ, മുഖാമുഖം. അപ്പോളൊക്കെയും എനിക്ക് മരണത്തെ പേടിയായിരുന്നു. മരണഭയം. ഉള്ളിന്റെ ഉള്ളിൽ കിടന്ന് അതു വലുതായിക്കൊണ്ടിരുന്നു. പക്ഷേ, മരണവുമായി ഒരു മല്പിടുത്തം ഇനി ഉണ്ടാവില്ല. കാരണം, ഞാൻ അതിനായി കാത്തിരിക്കുകയാണ്. എന്റേതു മാത്രമായി, എന്നെ തേടിയെത്തുന്ന, എന്റെ സ്വന്തം മരണം.