Posts

Showing posts from December, 2012

Spirit: The Movie

Image
സ്പിരിറ്റ് കണ്ടു. ഒരു നല്ല ചിത്രം. കണ്ടുമറന്ന കുറേ കുടിയന്മാരെ വീണ്ടും ഓർത്തു. A movie which made me think a bit, with small but interesting things happening around. Especially the scene where he wakes up sober and walks out to get a glimpse of the beauty around him which he had not noticed for a long time. A simple, beautiful movie. പിന്നെ,നല്ല കുറേ പാട്ടുകളും. അതിൽ ഏറെ ഇഷ്ടപെട്ട ഒരു കവിത: മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. ഒരു ചുമ്പനത്തിനായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്ത്തുമ്പുമായി.. പറയാത്ത പ്രിയതരമായൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി.. വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിൻ ഇരുപുറമായി.. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.. പ്രണയതിനായ് മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ.. സമയകല്ലോലങ്ങൾ കുതരുമീ കരയിൽ നാം മണലിന്റെ ആർദ്രമാം മാറിടത്തിൽ.. ഒരു മൗനശില്പം മെനഞ്ഞുതീർത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി.. ഒ...

ഗോളം

Image
ചിലപ്പോളൊക്കെ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടലുണ്ടാകും നമ്മുടെ ഉള്ളിൽ. എന്തുകൊണ്ട് എന്ന് ഒരു നൂറുവട്ടം സ്വയം ചോദിച്ചാലും ഉത്തരം കിട്ടാത്ത കുറേ ചോദ്യചിഹ്നങ്ങൾ.  എല്ലാം അടക്കിവെച്ച്, ഉള്ളിന്റെ ഉള്ളിലെ ആ നൊമ്പരങ്ങളെയും അതിമോഹങ്ങളെയും മാറ്റിനിർത്തി, ആർക്കോ വേണ്ടി എന്ന പോൽ നാം ജീവിച്ചു തീർക്കുന്നു. ഗോളം ഉരുണ്ട ഭൂമിയിൽ പരന്ന മനസ്സുമായി നാം ജീവിക്കുകയാണ്. കാലടിയിലെ മണ്ണ്  ഒലിച്ചു പോകുമ്പോഴും ആകാശത്തിന്റെ അനന്തത കണ്ടു നാം സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു. ഒടുവിൽ, തുരുമ്പെടുത്ത ഒരു വീണക്കമ്പി പോലെ ആ സ്വപ്നങ്ങളുടെ ഓരോ നൂലിഴയും പൊട്ടിത്തകർന്നു തീരുമ്പോൾ നാം തീരിച്ചറിയും, നമ്മുടെ മനസ്സും ഒരു ചെറിയ ഗോളമാണെന്ന്; എല്ലാ ആശങ്കകളും, നിരാശകളും, തീർത്താൽ തീരാത്ത മോഹങ്ങളും വീർപ്പുമുട്ടുന്ന ഒരു അടഞ്ഞ സ്ഫടികഗോളം.