ലഹരി
ചിന്തകളിൽ പടർന്ന ലഹരിയിലാണ്ടു ഞാനീ ലോകവും കഴിഞ്ഞ് പരലോകം കണ്ടൂ.. ചിന്തിച്ചു ചിന്തിച്ചു കാടുകേറാനിവിടെ കാടില്ല, ചിറകുകളിലേറി പറന്നു കയറാൻ നനുത്ത മഞ്ഞുമലകൾ മാത്രം. ആ തണുപ്പിലും ജ്വലിക്കുന്ന ചിന്തകൾ നൽകിയ തീയിൽ അലിഞ്ഞു ഞാൻ വെണ്ണീറായി. പുതിയ ചിന്തകളേ തേടി ലഹരിയും പറന്നുപോയി.