അനുഭൂതി
നീയെനിക്കെന്തായിരുന്നെന്നു എനിക്കു തീർച്ചയില്ല. പ്രണയമായിരുന്നോ? അതോ, പ്രണയം പോലെ മറ്റെന്തെങ്കിലും... എന്തുമാകട്ടെ, നീയകന്നു മാറവേ, നെഞ്ചിൽ തറഞ്ഞ മുള്ളുകൾ ബാക്കി. നീ പോയതറിയാതെ എന്റെയുള്ളിലെ ഒഴിഞ്ഞ മൂല. ശൂന്യത. അന്തമില്ലാത്ത വിമൂകത. അതിലൊരു ഏകാന്ത ബിന്ദുവായി ഒതുങ്ങുന്നു ഞാൻ, മൂകമായ്. പ്രണയം പാപമാണ്, ദൈവീകമായ പാപം. പക്ഷേ, നീയെനിക്ക് പ്രണയമായിരുന്നില്ല. അതിനപ്പുറം ഏതോ വികാരം, ഒരനുഭൂതി. ആ അനുഭൂതിയിന്ന് വിഭൂതിയായി മാറുമ്പോൾ, അനന്തമായ ഇരുട്ട് മാത്രം; ആ കൂരിരുട്ടിൽ വെളിചം തേടിയലയുന്നവൻ ഞാൻ; എന്റെ നിഴലും.